ആലപ്പുഴയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
മാരാരിക്കുളത്ത് ദേശീയപാതയിൽ ഇന്റർ സ്റ്റേറ്റ് ടൂറിസ്റ്റ് ബസ് സർവീസ് റോഡിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
മാരാരിക്കുളം:ആലപ്പുഴ ദേശീയപാതയിൽ മാരാരിക്കുളം കളത്തിട്ട് ജംഗ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഒരാൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ആദിൽ സജീവ് (35) ആണ് ഈ ദാരുണമായ അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് രാവിലെ 5 മണിയോടെയാണ് അപകടം നടന്നത്.
. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷനുള്ള സ്വകാര്യ ഇന്റർ സ്റ്റേറ്റ് സ്ലീപ്പർ ബസ് ആണ് മറിഞ്ഞത് പതിനഞ്ചോളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നതായാണ് വിവരം.
. സ്ഥലത്തെത്തിയ പോലീസുകാരും നാട്ടുകാരും കൂടി പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
. ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്കാണ് ബസ് മറിഞ്ഞത് . ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ടാണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതായി സംശയിക്കുന്നു.

