മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ആശ്വാസം
വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് അദ്ദേഹം ജയിൽ മോചിതനാകും
കൊച്ചി:വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ജയിലിയായ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കിരിക്ക് ആശ്വാസം. കോട്ടയം വിജിലൻസ് കോടതി നാലുവർഷം തടവും 30 ലക്ഷം രൂപ പിഴയും ചുമത്തിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത് . ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ടോമിൻ ങ്കെ തച്ചങ്കരിക്ക് ജയിൽ മോചിതനാകാൻ കഴിയും. പിഴത്തകയുടെ 75% കിട്ടി വെക്കുകയും രാജ്യം വിടരുതന്ന ഉപാധിയോടെയാണ് വിജിലൻസ് കോടതിവിധിക്ക് സ്റ്റേ അനുവദിച്ചത്.
. അഡ്വ. എസ്. രാജീവ് മുഖേനയാണ് ടോമിന് തച്ചങ്കരി ഹൈക്കോടതിയില് അപ്പീല് സമര്പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര് വരുമാനം കണക്കാക്കുന്നതില് ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്നും തന്നെ ബോധപൂര്വ്വം കള്ളക്കേസില് കുടുക്കിയതാണെന്നുമായിരുന്നു അപ്പീലിലെ പ്രധാന വാദം. യാതൊരുവിധ അഴിമതിയും താന് നടത്തിയിട്ടില്ലെന്നും കുടുംബപരമായി ലഭിച്ച സ്വത്തുക്കളും മറ്റ് വ്യക്തമായ വരുമാന സ്രോതസ്സുക ളുമാണ് താന് കൈവശം വെച്ചിരുന്നതെന്നും അദ്ദേഹം കോടതിയില് ബോധിപ്പിച്ചു. എന്നാല് ഈ വസ്തുതകളൊന്നും വിചാരണക്കോടതി കൃത്യമായി പരിഗണിക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

