headerlogo
recents

ശബരിമല വെർച്ചൽ ക്യൂ ഫീസ് ഇരട്ടിയാക്കി

ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ഫീസ് അഞ്ച് രൂപയിൽ നിന്ന് 10 രൂപയാക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം.

 ശബരിമല വെർച്ചൽ ക്യൂ ഫീസ് ഇരട്ടിയാക്കി
avatar image

NDR news

15 Oct 2026 01:49 PM

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണ. നിലവിലുള്ള ഫീസ് 5 രൂപയിൽ നിന്ന് 10 രൂപയാക്കാനാണ് ബോർഡ് ആലോചിക്കുന്നത്. നിരക്ക് വർധന നടപ്പിലാക്കുന്നതിനായി ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടും.

.     പമ്പയിലെ ശുചിമുറികൾ പൂർണമായും ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഈ നിരക്ക് വർധനയെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഫീസ് വർധന പരാതികൾക്ക് ഇടയാക്കുമെന്ന് ഭരണസമിതിയിൽ അഭിപ്രായ മുയർന്നെങ്കിലും ഭക്തർക്ക് ഗുണകരമാകുന്ന തീരുമാനമാണിതെന്ന നിലപാടാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്വീകരിച്ചത്.

ശബരിമലയിൽ തുലാമാസ പൂജയോടനുബന്ധിച്ച് സന്നിധാനത്തെ മുറികൾ അതിവേഗം കൂട്ടത്തോടെ ബുക്ക് ചെയ്തുപോയ സംഭവത്തിൽ തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കുമെന്നും കെ. ജയകുമാർ വ്യക്തമാക്കി. ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്യുന്നതിനായി ഏജന്റുമാരെ ഉപയോഗിച്ചെന്നും ഇതിനാൽ സാധാരണക്കാരായ ഭക്തർക്ക് മുറികൾ ലഭിക്കുന്നില്ലെന്നുമുള്ള പരാതികളെത്തുടർന്നാണ് ദേവസ്വം ബോർഡ് അന്വേഷണത്തിന് നടപടിയെടുത്തത്.

NDR news
15 Oct 2026 01:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents