headerlogo
recents

മതം മാറിയാൽ സംവരണാനുകൂല്യം നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി.

ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയ വ്യക്തിക്ക് സംവരണ ആനുകൂല്യം അവകാശപ്പെടാനാകില്ലന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ച് സുപ്രീംകോടതി

 മതം മാറിയാൽ സംവരണാനുകൂല്യം നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി.
avatar image

NDR news

15 Oct 2026 05:22 PM

ന്യൂഡൽഹി: മതം മാറിയാല്‍ സംവരണ ആനുകൂല്യം ലഭിക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയ വ്യക്തിക്ക് പിന്നാക്ക വിഭാഗം സംവരണം സ്വാഭാവികമായി അവകാശപ്പെടാനാകില്ല. മതപരിവര്‍ത്തനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സംവരണ ആനുകൂല്യം അവകാശപ്പെടാനാകില്ല. മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

.    സാമൂഹിക പിന്നാക്കാവസ്ഥ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതിലൂടെ സ്വാഭാവികമായി കൈമാറപ്പെടില്ലെന്ന് കോടതി നിരീക്ഷണം. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. തമിഴ്നാട് സര്‍ക്കാരിന്റെ 2024-ലെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി പൂര്‍ണമായി ശരിവെച്ചു.

.    ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4) പ്രകാരമുള്ള സംവരണ ആനുകൂല്യങ്ങള്‍, മതംമാറ്റത്തിന് മുന്‍പുള്ള സാമൂഹിക പിന്നോക്കാവസ്ഥ മാത്രം കണക്കിലെടുത്ത് ആവശ്യപ്പെടാന്‍ സാധിക്കില്ല.

.    ഇസ്ലാം, ക്രിസ്തുമതം അല്ലെങ്കില്‍ മറ്റു മതങ്ങളിലേക്ക് മാറുന്നതോടെ മുന്‍പുണ്ടായിരുന്ന ജാതി പദവി സ്വമേധയാ പുതിയ മതത്തിലെ പിന്നോക്ക വിഭാഗങ്ങളിലേക്ക് മാറ്റപ്പെടില്ല.950-ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങള്‍ ഒഴികെയുള്ള മറ്റ് മതങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പട്ടികജാതി സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല.

.   മതം മാറുന്നതോടെ ഈ പദവി ഇല്ലാതാകും.മതം മാറിയ ശേഷം വീണ്ടും ഹൈന്ദവ മതത്തിലേക്ക് തിരികെ എത്തുന്നവര്‍ക്ക് സംവരണം പുനഃസ്ഥാപിച്ചു കിട്ടണമെങ്കില്‍, അവരുടെ പഴയ ജാതി പദവി പൂര്‍ണമായി തിരികെ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തിഗതമായി പരിശോധിച്ച് ഉറപ്പുവരുത്തണം.2024 മാര്‍ച്ച് 9-നാണ് തമിഴ്നാട് സര്‍ക്കാര്‍ വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്.

.    അത് പ്രകാരം പിന്നോക്ക വിഭാഗങ്ങള്‍, അതിപിന്നോക്ക വിഭാഗങ്ങള്‍, പട്ടികജാതിക്കാര്‍ എന്നിവരില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവര്‍ക്ക് തമിഴ്നാട്ടില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള ഏഴ് പിന്നോക്ക മുസ്ലിം വിഭാഗങ്ങളില്‍ (അന്‍സാര്‍, ഡെക്കാനി മുസ്ലിംസ്, ദുബെകുല, ലബ്ബെ, മാപ്പിള, ഷെയ്ഖ്, സയ്യിദ്) ഒന്നായി കണ്ട് സംവരണം നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.

NDR news
15 Oct 2026 05:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents