headerlogo
recents

ബെംഗളുരു ബസ് അപകടം രണ്ട് മലയാളികളുൾപ്പെടെ നാലു പേർ മരിച്ചു.

കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ് , മാങ്കാവ് സ്വദേശി സജേഷ് എന്നിവരാണ് മരിച്ച മലയാളികൾ

 ബെംഗളുരു ബസ് അപകടം രണ്ട് മലയാളികളുൾപ്പെടെ നാലു പേർ മരിച്ചു.
avatar image

NDR news

16 Oct 2026 03:45 PM

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന എസി സ്ലീപ്പർ ബസ് ചരക്ക് ലോറിയുമായി നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ട് മലയാളികൾ ഉൾപ്പെട്ടതായാണ് പ്രാഥമിക വിവരം.

.     കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് എന്നിവരാണ് മരിച്ച മലയാളികളെന്ന് സംശയിക്കുന്നു. മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ബെംഗളൂരുവിൽ നിന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടേക്ക് പുറപ്പെട്ട കാവേരി എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ മൈസൂരുവിന് സമീപം പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം.

.      അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. മരിച്ചവരുടെ വിവരങ്ങളും പരിക്കേറ്റവരുടെ നിലയും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതനുസരിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാകും.

NDR news
16 Oct 2026 03:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents