സ്വകാര്യ ബസ്സുകൾ നവംബർ മൂന്ന് മുതൽ പണിമുടക്കുന്നു
സർക്കാരിന്റെ പ്രിയദർശനി പദ്ധതി മൂലം നഷ്ടത്തിലായ സ്വകാര്യ ബസ് മേഖലയിലെ വിവിധ സംഘടനകളാണ് പണിമുടക്കിന് ഒരുങ്ങുന്നുത്
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് സമരംതുടങ്ങുന്നു. നവംബർ മൂന്ന് മുതൽ സമരം ആരംഭിക്കുമെന്നാണ് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയിൽ അറിയിച്ചത്. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസുകൾക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എട്ട് സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

