ബിജെപി നേതാവ് എൽ കെ അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെഞ്ചിൽ കഫക്കെട്ടും അണുബാധയും ഉണ്ടായതിനെ തുടർന്നാണ് 98 കാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്.
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ അണുബാധയുണ്ടായതിനെത്തുടർന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച വൈകീട്ടോടെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
. 98കാരനായ അദ്ദേഹത്തെ വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഈ വർഷം മേയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കുറച്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.

