headerlogo
recents

നെടുമ്പാശ്ശേരി വി ഐ പി റോഡിൽ വേഗ നിയന്ത്രണത്തിന് കർശന നിർദേശം

ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ സിയാൽ അധികൃതരുമായി ചേർന്ന് അത്താണി മുതൽ പരിശോധന നടത്തി

 നെടുമ്പാശ്ശേരി വി ഐ പി റോഡിൽ വേഗ നിയന്ത്രണത്തിന് കർശന നിർദേശം
avatar image

NDR news

18 Oct 2026 07:57 AM

കൊച്ചി: നെടുമ്പാശ്ശേരി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം. 

.     റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ, ആലുവ ഡി വൈ എസ് പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ്, സിയാൽ അധികൃതർ എന്നിവരുമായി ചേർന്നായിരുന്നു പരിശോധന.

.      വിമാനത്താവളം മുതൽ അത്താണി സിഗ്നൽ കവല വരെയുള്ള റോഡിലെ അപകടസാധ്യതയുള്ള വളവുകളും യു-ടേണുകളും പരിശോധിച്ചു. നിലവിലെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗപരിധി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നും അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ശാസ്ത്രീയമായ രീതിയിൽ റംബിൾ സ്ട്രിപ്പുകളും അത്യാധുനിക വേഗനിയന്ത്രണ സംവിധാനങ്ങളും ക്യാമറകളും സ്ഥാപിക്കണമെന്നും നിർദേശം നൽകി.

NDR news
18 Oct 2026 07:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents