headerlogo
recents

ഇഡി പിണറായി വിജയന്റെ വീട്ടിലെത്തി സമന്‍സ് ചുമരില്‍ പതിച്ചു.

ഇ.മെയിൽ അയച്ചിട്ട് മറുപടിയില്ലാത്തതിനാലാണ് പി എം എൽ എ പ്രകാരം ഇഡി പിണറായി വിജയന്റെ വീട്ടിലെത്തി സമന്‍സ് ചുമരില്‍ പതിച്ചത്

 ഇഡി പിണറായി വിജയന്റെ വീട്ടിലെത്തി സമന്‍സ് ചുമരില്‍ പതിച്ചു.
avatar image

NDR news

18 Oct 2026 01:44 PM

കൊച്ചി: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെത്തി സമന്‍സ് ചുമരില്‍ പതിപ്പിച്ചതില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി).ഇന്നലെ മെയിലില്‍ നോട്ടീസ് അയച്ചിരുന്നു എന്നും എന്നാല്‍ ഇത് സ്വീകരിച്ച് കൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇഡി വ്യക്തമാക്കി.നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടില്‍ നോട്ടിസ് പതിച്ചതെന്നും ഉദ്യോഗസ്ഥര്‍ വിവരിച്ചു. പിഎംഎല്‍എ പ്രകാരം നോട്ടീസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.ഇന്ന് രാവിലെയാണ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് ചുവരില്‍ പതിപ്പിച്ചത്.വരുന്ന വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിനായി ഹാജരാകണ മെന്നാണ് സമന്‍സിലെ നിര്‍ദേശം. ഇഡി സംഘം എത്തുമ്പോള്‍ പിണറായിയും ഭാര്യയും മകളും വീട്ടില്‍ ഉണ്ടായിരുന്നില്ല.പിണറായി കണ്ണൂരിലാണുള്ളത്. സമന്‍സ് തപാല്‍ മാര്‍ഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചുമരില്‍ പതിപ്പിച്ചത്.സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് മുന്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

അതേസമയം ഇഡി സമന്‍സ് ലഭിച്ചെങ്കിലും പിണറായി വിജയന്‍ വെള്ളിയാഴ്ച്ച ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇഡിക്ക് മറുപടി നല്‍കിയേക്കും.ഇതിനിടയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചാല്‍ ഇഡിക്ക് മുമ്പില്‍ ഉടന്‍ ഹാജരാകേണ്ടി വരില്ലെന്ന് കണക്കാക്കിയാണ് നീക്കം.പിണറായിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് ഈ ഘട്ടത്തില്‍ ഇഡിയുടെ നീക്കം.

NDR news
18 Oct 2026 01:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents