headerlogo
recents

വയനാട്ടിൽ നിന്ന് മൈസൂർക്ക് മറ്റൊരു വഴി കൂടി യാഥാർത്ഥ്യമാകുന്നു.

പുൽപള്ളിക്കടുത്ത് പെരിക്കല്ലൂരിൽ വയനാടിനെ കർണാടകയുമായി ബന്ധിപ്പിക്കുന്ന കമ്പനി നദിക്ക് കുറുകെ പുതിയ പാലം വരുന്നു

 വയനാട്ടിൽ നിന്ന് മൈസൂർക്ക് മറ്റൊരു വഴി കൂടി യാഥാർത്ഥ്യമാകുന്നു.
avatar image

NDR news

19 Oct 2026 05:27 PM

പുൽപ്പള്ളി: കേരളവും കർണാടകവും അതിർത്തി പങ്കിടുന്ന കബനി നദിക്ക് കുറുകെ പെരിക്കല്ലൂരിൽ പുതിയ പാലത്തിന് കേന്ദ്രസർക്കാർ 27 കോടി രൂപ അനുവദിച്ചു . 32 വർഷങ്ങൾക്കു മുമ്പ് കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഈ പാലത്തിനു വേണ്ടി തറക്കല്ലിട്ടതാണ്. അതിനുശേഷം യാതൊരു അനക്കവും ഇല്ലാതിരുന്ന പദ്ധതിക്ക് വയനാട് എം പി പ്രിയങ്ക ഗാന്ധിയുടെയും പുതിയ യുഡിഎഫ് ഗവൺമെന്റിന്റെയും പ്രവർത്തന ഫലമായാണ് കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചത്. ഈ പദ്ധതിക്ക് വേണ്ടി പ്രിയങ്ക ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയമായി സംസാരിച്ചിരുന്നു . അതുപോലെ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പികെ ബഷീർ കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായിട്ട് പദ്ധതി ചർച്ച ചെയ്തിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതന്ത്രാലയം സേതുബന്ധൻ പദ്ധതി പ്രകാരമാണ് 27 കോടി രൂപ അനുവദിച്ചത്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ ദേശീയപാതയിൽ മുത്തങ്ങയിലുള്ള രാത്രി യാത്രാ നിരോധനം മറികടക്കാനാവും . കൽപ്പറ്റയിൽ നിന്ന് പെരിക്കല്ലൂർ എത്താനുള്ള നിലവിലുള്ള റോഡുകൾ നവീകരിക്കുകയാണെങ്കിൽ മൈസൂർക്കുള്ള ഒരു ബൈപ്പാസ് ആയി ഉപയോഗിക്കാവുന്നതാണ്. കാർഷിക മേഖലയുടെ തകർച്ചയിൽ പിന്നോട്ട് പോയ പുൽപ്പള്ളി, മുള്ളൻകൊല്ലി ,പൂതാടി പഞ്ചായത്തുകളുടെ വികസനത്തിന് ഈ പാലവും അനുബന്ധ റോഡുകളും ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഈ പഞ്ചായത്തുകളുടെ ഭരണ സമിതികൾ സംയുക്ത യോഗം ചേരുകയും പാലവും അനുബന്ധ റോഡുകളും യാഥാർത്യമാക്കാൻ സർക്കാരിൽ സ്വാധീനം ചെലുത്തുകയും ചെയ്യേണ്ടതാണ്. വയനാടിന്റെ ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ ഇത് ഉപകരിക്കും.

.      കേരളത്തിന് യാതൊരു ചെലവുമില്ലാതെ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന ഈ പാലത്തിന്റെ സാങ്കേതിക നടപടികൾ വേഗം പൂർത്തിയാക്കിയാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പാലം യാഥാർത്ഥ്യമാകും . ഇതോടൊപ്പം മീനങ്ങാടി- ഇരുളം റോഡും പുൽപ്പള്ളി - പെരിക്കല്ലൂർ റോഡും വീതി കൂട്ടി വലിയ വാഹനങ്ങൾക്ക് പോകാൻ തക്കതാക്കുകയാണെങ്കിൽ രാത്രി യാത്രാ നിരോധനത്തെ ഒരു പരിധിവരെ മറികടക്കാൻ കഴിയും. കർണാടകയിലെ ബൈര കുപ്പയിൽ നിന്ന് മൈസൂർ എത്താനുള്ള പാതയും നവീകരിക്കാൻ കർണാടക ഗവൺമെന്റിൽ സ്വാധീനം ചെലുത്തേണ്ടതാണ് .

NDR news
19 Oct 2026 05:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents