headerlogo
recents

കുറ്റ്യാടിയിൽ കാർ നിയന്ത്രണംവിട്ട് അപകടം കുട്ടികളടക്കം നാല് പേർക്ക് പരിക്ക്

കുറ്റ്യാടി കുളങ്ങരയിൽ സംസ്ഥാന പാതയിൽ ഇന്നലെ രാത്രി നിയന്ത്രണം വിട്ട കാർ അടച്ചിട്ട കടയിലേക്ക് ഇടിച്ച് കയറിയാണ് അപകടം

 കുറ്റ്യാടിയിൽ കാർ നിയന്ത്രണംവിട്ട് അപകടം കുട്ടികളടക്കം നാല് പേർക്ക് പരിക്ക്
avatar image

NDR news

19 Oct 2026 10:04 PM

കുറ്റ്യാടി: കുളങ്ങരത്ത് നിയന്ത്രണം വിട്ട കാർ അടച്ചിട്ട കടയിലേക്ക് ഇടിച്ചുകയറി കാർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു. കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ ശനിയാഴ്‌ച രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. കൈവേലിയിലുള്ള ബന്ധുവീട്ടിൽ നിന്ന് രാത്രി മടങ്ങുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

.      നിയന്ത്രണം വിട്ടെത്തിയ കാർ സമീപത്തെ ഹോട്ടലിന്റെ ഭിത്തിയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കട വരാന്തയുടെ മേൽക്കൂര പൂർണ്ണമായി തകർന്നു വീഴുകയും കാറിൻ്റെ മുൻഭാഗം തകരുകയും ചെയ്‌തു. അപകടം നടക്കുമ്പോൾ കട അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി . ഹോട്ടലാണ് അപകടത്തിൽ തകർന്നത്. അപകട ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് പരിക്കേറ്റവരെ ഉടൻ തന്നെ കാറിൽ നിന്നും പുറത്തെടു ത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ പ്പെട്ടവരുടെ  പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

NDR news
19 Oct 2026 10:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents