headerlogo
recents

കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി

ഇന്ന് രാവിലെ 7.45 ന് സംഘമായി കുളിക്കാനിറങ്ങിയവരിൽ ഒരു പുരുഷനെയാണ് കാണാതായത്.

 കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി
avatar image

NDR news

20 Oct 2026 09:51 AM

കൊയിലാണ്ടി: കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ പുരുഷനെ കാണാതായി. ഇന്ന് രാവിലെ 7.45ഓടെയാണ് സംഭവം.

.      സംഘമായി കുളിക്കാനിറങ്ങിയവരിൽ ഒരാളെ പിന്നീട് കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. വടകര, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുള്ള സ്കൂബാ സംഘങ്ങളും തിരച്ചിലിൽ പങ്കുചേർന്നു.

.     കാണാതായ ആളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

NDR news
20 Oct 2026 09:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents