headerlogo
recents

നടുവണ്ണൂരിൽ പിക്കപ്പ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപമാണ് ഇന്ന് രാവിലെ വാഴക്കുലയുമായി വരുന്ന പിക്കപ്പ് മറിഞ്ഞത്.

 നടുവണ്ണൂരിൽ പിക്കപ്പ് മറിഞ്ഞ് ഡ്രൈവർക്ക്  പരിക്ക്
avatar image

NDR news

20 Oct 2026 10:45 AM

നടുവണ്ണൂർ: ജവാൻ ഷൈജു സ്മാരക സ്റ്റോപ്പിന് സമീപം വാഴക്കുലയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് കൈവരിയിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

.     അപകടത്തിൽപ്പെട്ട വാഹനത്തിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് വാഹനത്തിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് അപകടത്തിൽപ്പെട്ട വാഹനം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

NDR news
20 Oct 2026 10:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents