headerlogo
recents

പ്രത്യേക അന്വേഷണ സംഘം മുൻ മന്ത്രി വീണ ജോർജിന്റെ മൊഴിയെടുത്തു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണ ജോർജിനെതിരെ കെ എസ് യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുത്തത്

 പ്രത്യേക അന്വേഷണ സംഘം മുൻ മന്ത്രി വീണ ജോർജിന്റെ മൊഴിയെടുത്തു.
avatar image

NDR news

20 Oct 2026 02:54 PM

കണ്ണൂർ: ​കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം മുൻ മന്ത്രി വീണ ജോർജിന്റെ മൊഴി രേഖപ്പെടുത്തി.

​.      ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോർജിന് നേരെ ആക്രമണം ഉണ്ടായതായാണ് സംഭവത്തിൽ തുടർ അന്വേഷണം നടത്തുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ മുൻ മന്ത്രിയുടെ മൊഴി രേഖപ്പെടു ത്തിയത്. അന്നത്തെ കരിങ്കൊടി പ്രതിഷേധം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരുന്നത്. സംഭവം വധശ്രമവും വലിയ ഗൂഢാലോചനയുമാണെന്ന് ആരോപിച്ച് സി.പി.എം ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.നിലവിൽ പ്രത്യേക അന്വേഷണ സംഘം കേസിന്റെ വിവിധ വശങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്.

 

​

NDR news
20 Oct 2026 02:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents