headerlogo
recents

സി ജെ പി നേതാക്കളായ സൗരവ് ദാസ് , അശുതോഷ് റാങ്ക എന്നിവർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരുടെയും ഹരജി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നു ഹരജി പിൻവലിച്ചു

 സി ജെ പി നേതാക്കളായ സൗരവ് ദാസ് , അശുതോഷ് റാങ്ക എന്നിവർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
avatar image

NDR news

21 Oct 2026 03:38 PM

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ ബരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ച കേസില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊതുസമാധാനത്തിനും സുരക്ഷയ്ക്കുമായി സ്ഥാപിക്കുന്ന ബാരിക്കേഡുകള്‍ തകര്‍ക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും കോടതി പറഞ്ഞു.

.     തങ്ങളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെയാണ് സൗരവ് ദാസും അശുതോഷ് റാങ്കയും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹരജി പിന്‍വലിച്ചു. പ്രതിഷേധ പ്രകടനങ്ങളില്‍ അനാവശ്യ വ്യക്തികള്‍ കടന്നുകൂടി അന്തരീക്ഷം വഷളാക്കുന്നത് തടയാനാണ് പോലിസ് ശ്രമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

.      ജന്തര്‍ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ജന്തര്‍ മന്തറിലെ അടച്ച പൂട്ടിയിരുന്ന ഗേറ്റുകള്‍ മറികടന്ന് ഇരുവരും അകത്തുകടന്നത്. സമാധാനാന്തരീക്ഷം തകര്‍ത്തു എന്നാരോപിച്ച് ഒക്ടോബര്‍ 14-ന് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി വീണ്ടും രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയുണ്ടായി.

NDR news
21 Oct 2026 03:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents