headerlogo
recents

ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

രോഗിയുമായി അമിതവേഗത്തിൽ പോകുകയായിരുന്നു ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബൈർ ആണ് മരിച്ചത്.

 ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
avatar image

NDR news

23 Oct 2026 10:12 AM

തിരുവമ്പാടി :തിരുവമ്പാടിക്ക് സമീപം തോട്ടത്തിൻ കടയിൽ രോഗിയുമായി അതിവേഗത്തിൽ പോവുകയായിരുന്ന ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബൈർ ആണ് മരിച്ചത്.തോട്ടത്തിൻ കടവിലെ ഇറച്ചിക്കടയിലെ ജീവനക്കാരനാണ് മരിച്ച സുബൈർ.

         വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്.തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസിൽ രോഗിയുമായിമറ്റൊരു ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.ഈ സമയത്ത് എതിശയിൽ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.സുബൈർ ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണു.നിയന്ത്രണംവിട്ട ആംബുലൻസ് റോഡരികിൽ ഇടിച്ചാണ് നിന്നത്.ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ഉടൻതന്നെ പരിസരത്തുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ആംബുലൻസിന്റെ അമിതവേഗതയാണ് അപകടകാരണം എന്നാണ് നാട്ടുകാർ പറയുന്നത്. തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

.    സുബൈറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

NDR news
23 Oct 2026 10:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents