പൂളാടിക്കുന്ന് ദേശീയപാതയിൽ കാറിന് തീപിടിച്ചു
പൂളാടിക്കുന്ന് ബൈപ്പാസിൻ നടന്ന അപകടത്തിൽ അത്തോളി സ്വദേശിയുടെ സ്വിഫ്റ്റ് കാർ പൂർണമായി കത്തിനശിച്ചു.
കോഴിക്കോട്: ദേശീയപാതയിൽ പൂളാടിക്കുന്ന് ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം.
. അത്തോളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ മാങ്കാവ് സ്വദേശി ശരത്താണ് ഓടിച്ചിരുന്നത്. കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
. വിവരമറിഞ്ഞ് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിൽനിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. തീപിടിത്തത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.
. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണ മെന്നാണ് പ്രാഥമിക നിഗമനം.

