headerlogo
recents

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ

​സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (ഞായർ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

 സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ
avatar image

NDR news

24 Oct 2026 05:16 PM

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (ഞായർ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് നിലവിലുണ്ടാകും.

​​.     ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

.     മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ റെഡ് അലർട്ടിന് പുറമെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ 7 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.പാലക്കാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും; പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ടാകും.

​.    അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

NDR news
24 Oct 2026 05:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents