എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ മലപ്പുറത്ത് അപകടത്തിൽപ്പെട്ടു
ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ഉണ്ടായ അപകടത്തിൽ എംഎൽഎക്കോ മറ്റു യാത്രക്കാർക്കോ കാര്യമായ പരിക്കില്ല.തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം നാടായ പാലക്കാട് ചാത്തല്ലൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം
പൊന്നാനി: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ മലപ്പുറത്ത് വാഹനാപകടത്തിൽപ്പെട്ടു . അദ്ദേഹം ഉൾപ്പെടെയുള്ള യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്
. ദേശീയപാത 66-ൽ മലപ്പുറം കോട്ടയ്ക്കലിനടുത്തുള്ള കോയിച്ചനയിൽ വെച്ചായിരുന്നു എം.എൽ.എയുടെ കാർ ടയർ പൊട്ടി നിയന്ത്രണം വിട്ടതിനു തൊട്ടുപിന്നാലെ, പുറകെ വന്ന മറ്റ് രണ്ട് കാറുകൾ കൂടി തമ്മിൽ കൂട്ടിയിടിച്ചു. എന്നാൽ ആ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങൾക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
. തൃക്കരിപ്പൂരിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം സ്വന്തം നാടായ പാലക്കാട് ചെത്തല്ലൂരിലേക്ക് മടങ്ങുന്ന വഴിയിലാണ് അപകടമുണ്ടായത്.അപകടവിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ദേശീയപാതയിലെ ഗതാഗത തടസ്സം ഒഴിവാക്കുകയും ചെയ്തു.

