headerlogo
recents

സ്കൂളുകളിൽ സൗന്ദര്യ വസ്തുക്കളുടെയും മൊബൈൽ ഫോണിന്റെയും ഉപയോഗം നിയന്ത്രിക്കണം

സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ, സൗന്ദര്യ വസ്തുക്കൾ എന്നിവയുടെ ഉപയോഗം, മുടി വെട്ടൽ, കട്ടികളുടെ ബാഗ് പരിശോധിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ബാലവകാശ കമ്മീഷൻ നിർദ്ദേശങ്ങൾ നൽകി

 സ്കൂളുകളിൽ സൗന്ദര്യ വസ്തുക്കളുടെയും മൊബൈൽ ഫോണിന്റെയും ഉപയോഗം നിയന്ത്രിക്കണം
avatar image

NDR news

24 Oct 2026 08:59 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗവും ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗവും നിയന്ത്രിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ആൺക്കുട്ടികൾ

.      മുടി വളർത്തുന്നതും സ്കൂളിന്‍റെ അച്ചടക്കത്തിന്‍റെ ഭാഗമാണെന്നും കമീഷൻ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് ഈകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കമ്മീഷൻ അംഗം ഡോ. എഫ്. വിൽസൺ ഉത്തരവിൽ പറഞ്ഞു. സ്കൂളുകളിൽ മുടി നീട്ടി വളർത്താനും സ്കിൻ ഫിറ്റ് പാന്‍റ്സ് ധരിക്കാനും കമ്മൽ-മോതിരം തുടങ്ങിയവ ധരിക്കാനും അനുവദിക്കണമെന്നും ബാഗ് പരിശോധനയും ഫോൺ പിടിച്ചെടുക്കലും തടയണമെന്നും ആവശ്യപ്പെട്ട് ചില വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് കമ്മീഷന്‍റെ നിർണായക ഉത്തരവ്. അത്യാവശ്യ ഘട്ടങ്ങളിൽ ഫോൺ രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവന്ന് സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം.

.      ലഹരിവസ്തുക്കളോ മറ്റ് അനധികൃത വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ, കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം വരാത്ത രീതിയിൽ അധ്യാപകർക്ക് ബാഗുകൾ പരിശോധിക്കാം. അച്ചടക്ക നടപടികളുടെ പേരിൽ കുട്ടികളെ ക്ലാസിൽനിന്ന് പുറത്താക്കുകയോ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ വിദ്യാഭ്യാസ അവകാശം നിഷേധിക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ നിർദേശിച്ചു.

NDR news
24 Oct 2026 08:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents