headerlogo
recents

തിരുവനന്തപുരം പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു

ഇന്നലെ മഴയോടപ്പം ഉണ്ടായ ഇടിമിന്നലിൽ ആണ് സ്റ്റേഷൻ മാസ്റ്റർ ഷാബുവിനും വനിതാ ജീവനക്കാരായ സെറിൻ, മേരി, രേഖ, ശോഭ, ജയ എന്നിവർക്കും പരിക്കേറ്റത്.

 തിരുവനന്തപുരം പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു
avatar image

NDR news

25 Oct 2026 07:35 AM

​തിരുവനന്തപുരം: പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. സ്റ്റേഷൻ മാസ്റ്റർ ഷാബു, വനിതാ ജീവനക്കാരായ സെറീൻ, മേരി, രേഖ, ശോഭ, ജയ എന്നിവർക്കാണ് പരിക്കേറ്റത് ഇന്ന് വൈകിട്ടാണ് സംഭവം.ഓഫീസിലെ കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് നേരിട്ട് മിന്നലേറ്റതിനെത്തുടർന്ന് വലിയ തോതിൽ പുകയും കനത്ത വൈദ്യുതി തടസ്സവും അനുഭവപ്പെടു കയായിരുന്നു. സ്റ്റേഷൻ മാസ്റ്റർ ഷാബുവിനെ സ്വകാര്യ ആശുപത്രിയിലും, മറ്റ് ജീവനക്കാരെ പാറശാല താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നത് ആശ്വാസകരമാണ്.

.    സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിന് വലിയ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

.      ശക്തമായ മഴയും ഇടിമിന്നലുമുള്ള സമയങ്ങളിൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ തന്നെ തുടരുക.മഴയുള്ളപ്പോൾ വീടുകളിലും ഓഫീസുകളിലും വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.വീടുകളിലെ ജനലുകൾക്കും വാതിലുകൾക്കും അടുത്ത്നിൽക്കാതിരിക്കുക . മൊബൈൽ ഫോൺ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാമെങ്കിലും ലാൻഡ്‌ലൈൻ ഫോണുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

 

​

NDR news
25 Oct 2026 07:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents