കേരള പി എസ് സി അംഗങ്ങളെ നീക്കം ചെയ്യാൻ മുൻ ഗവർണറുടെ ശുപാർശ
നിലവിൽ റിപ്പോർട്ട് ചെയ്ത ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാൻ മുൻ ഗവർണർ രാജേന്ദ്ര അലേർക്കർ രാഷ്ട്രപതിക്ക് കത്ത് നൽകി
തിരുവനന്തപുരം :കേരള പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെയും 15 കമ്മീഷൻ അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അസാധാരണ ശുപാർശ നൽകി. കേരള സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഗവർണർ പി.എസ്.സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് നേരിട്ട് കത്തയക്കുന്നത്
. ആസൂത്രണ ബോർഡ് (Planning Board) പരീക്ഷാ മൂല്യനിർണയത്തിലെ അട്ടിമറിയും വിവിധ പരീക്ഷകളിലെ ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ ഈ അസാധാരണ നടപടി. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് ഐജി അജിതാബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഈ തീരുമാനത്തിലേക്ക് എത്തിയത്.
. ഭരണഘടനാ സംരക്ഷണം ഉള്ളതിനാൽ പി.എസ്.സി ചെയർമാനെ നേരിട്ട് പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല . എന്നാൽ ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ഇത് സുപ്രീം കോടതിയുടെ അന്വേഷണത്തിന് വിടാൻ സാധിക്കും. സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചാൽ ഗവർണർക്ക് ഇവരെ സസ്‌പെൻഡ് ചെയ്യാനാകും.

