സൈക്കോളജി ആൻഡ് റിസർച്ച് കോൺഫറൻസ് നടത്തി
ഇർഫാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ബാലാവകാശ കമ്മീഷൻ മുൻ മെമ്പർ ബാബു നരിക്കുനി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് :ഇർഫാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസിന്റെ നോർത്ത് സോൺ സൈക്കോളജി ആന്റ് റിസർച്ച് കോൺഫറൻസ് മുൻ ബാലാവകാശകമ്മീഷൻ മെമ്പർ ബാബു നരിക്കുനി ഉദ്ഘാടനംചെയ്യ്തു. പ്രൊഫസർ വർഗീസ് മാത്യു മുഖ്യഥിതിയായി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ടിപി ധനേഷ് ബുദ്ധന്റെ നേതൃത്വത്തിൽ ആയിരുന്നു കോൺഫറൻസ് കോഴിക്കോട് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം ഹാളിൽ നടന്നത്.പരിപാടിയിൽ ഡോ. പി.മനോഹർ ലാൽ,ഡോ. സീമ എസ് പി, ഡോ.എം.ഷീബ, അഡ്വ. ശരൺ പ്രേം ഡി എൽ എ,അസിസ്റ്റന്റ് ലക്ചറർ മുരളീധരൻ.കെസി, ഡോ. ഗോപാലകൃഷ്ണൻ വി കെ, ബബിത ആശ,ഡോ.സയ്യിദ് ശിഹാബ് തങ്ങൾ, ഡോ. വി. മോഹൻദാസ് എന്നിവർ വിവിധ വിഷയത്തിൽ ക്ലാസെടുത്തു. ശങ്കരൻ നടുവണ്ണൂർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിസ്റ്റർ റൊസീന സ്വാഗതവും ജസ് ല നന്ദിയും പറഞ്ഞു

