കക്കാടംപൊയിലിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽ മാറാട് സ്വദേശി മരിച്ചു,
കോഴിക്കോട് മാറാട് വാട്ടർ ടാങ്കിൽ സമീപം അണ്ടേത്തോടത്ത് സായന്ത് (25) ആണ് മരിച്ചത് അപകടത്തിൽ ഏഴ് പേർക്ക് പരിക്കുണ്ട്,
കോഴിക്കോട്: കൂടരഞ്ഞി–കക്കാടംപൊയിൽ പാതയിലെ പീടികപ്പാറയ്ക്ക് സമീപം ഓപ്പൺ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് മാറാട് വാട്ടർ ടാങ്കിന് സമീപം അണ്ടേത്തോടത്ത് സായന്ത് (25) ആണ് മരിച്ചത്. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.
. കക്കാടംപൊയിൽ സന്ദർശനത്തിനായി മാറാട് സ്വദേശികളായ എട്ടുപേർ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പീടികപ്പാറയ്ക്ക് സമീപം വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
. അപകടത്തിൽ പരിക്കേറ്റ അരുൺ, സൂരജ്, ആദർശ്, മിഥുൻ, അമിത്, ആകാശ്, അഷ്റഫ് എന്നിവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നും രണ്ടുപേർക്ക് നിസ്സാര പരിക്കുകളാണെന്നുമാണ് ലഭിക്കുന്ന വിവരം.

