നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിംഗ് പ്രവർത്തി നടക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
. കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ജങ്ഷന്‍ (26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. മടക്കയാത്രയായി എറണാകുളം ജങ്ഷന്‍-കെഎസ്ആര്‍ ബെംഗളൂരു (26652) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച എറണാകുളത്തിന് പകരം തൃശ്ശൂരില്‍ നിന്നുമാണ് വൈകിട്ട് 3.20 ന് സര്‍വീസ് ആരംഭിക്കുക.
. ട്രെയിന്‍ നമ്പര്‍ 12617 എറണാകുളം ജങ്ഷന്‍-ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുക.
. മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകിയാകും സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യതിലക് നേത്രാവതി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (16346) ഒരുമണിക്കൂറും 20 മിനിറ്റും തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ് (19577) 40 മിനിറ്റും വൈകിയാണ് സര്‍വീസ് ആരംഭിക്കുക. യാത്രക്കാര്‍ ഈ മാറ്റങ്ങള്‍ അറിഞ്ഞ് യാത്രക്രമീകരിക്കണമെന്ന് റെയില്‍വേ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

