തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നുവെന്ന് സുപ്രീംകോടതിയിൽ
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചു. ഹർജിയിലെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ കമ്മീഷൻ, സുതാര്യവും നിയമപരവുമായ രീതിയിലാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കോടതിയെ അറിയിച്ചു.
. കേവലം ഒരു വാർത്താ റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയാണ് ഈ ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്നും, നിയമപരമായി ഇതിന് നിലനിൽപ്പില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.വിവാദമായ മൂന്ന് എസ്.ഐ.ആർ (SIR) ഉത്തരവുകളും കമ്മീഷന്റെ ഏകകണ്ഠമായ തീരുമാനങ്ങളായിരുന്നുവെന്നും, ഭിന്നതകളില്ലാതെയാണ് ഇവ നടപ്പിലാക്കിയതെന്നും വ്യക്തമാക്കി.
. കൂട്ടായ ഉത്തരവാദിത്തം: കമ്മീഷനിൽ ഭിന്നതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും തെറ്റാണ്. എല്ലാ തീരുമാനങ്ങളും കമ്മീഷണർമാർ തമ്മിലുള്ള കൂട്ടായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് കൈക്കൊള്ളുന്നത്.ഡിജിറ്റൽ അംഗീകാരം: അടിയന്തര സാഹചര്യങ്ങളിൽ ഉത്തരവുകൾക്കും തീരുമാനങ്ങൾക്കുമായി കമ്മീഷണർമാരുടെ അംഗീകാരം ഔദ്യോഗിക ഡിജിറ്റൽ ആപ്പ് വഴിയാണ് തേടാറുള്ളതെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു.
. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ യാതൊരുവിധ ഭേദഗതിയും വരുത്തിയിട്ടില്ല. അതിൽ മാറ്റങ്ങൾ വരുത്താനുള്ള പൂർണ്ണ അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും കമ്മീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

