headerlogo
recents

കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനി പുതിയ കമ്മീഷണർ

ചേരനല്ലൂർ വാഹന അപകടം കൈകാര്യം ചെയ്തതിലുള്ള പോലീസിന്റെ വീഴ്ചയെ തുടർന്ന് ഉന്നത പോലീസ് നേതൃത്വത്തിൽ അഴിച്ചുപണി നടത്താൻ സർക്കാർ തീരുമാനിച്ചു.

 കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനി പുതിയ കമ്മീഷണർ
avatar image

NDR news

28 Oct 2026 02:33 PM

​കൊച്ചി: ചേരാനല്ലൂരിൽ തട്ടുകട ഉടമ കാറിടിച്ച് മരിച്ച സംഭവത്തിൽ പോലീസിന്റെ അന്വേഷണത്തിലുണ്ടായ ഗുരുതരമായ വീഴ്ചകളെത്തുടർന്ന് ഉന്നത പോലീസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റി. പകരം ആർ. നിശാന്തിനിയെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി സംസ്ഥാന സർക്കാർ നിയമിച്ചു.  

​.      അപകടം നടന്ന സമയം മുതൽ ചേരാനല്ലൂർ സ്റ്റേഷനിൽ നിന്നുള്ള വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറിയിരുന്നെങ്കിലും, അന്വേഷണത്തിന്റെ മേൽനോട്ടത്തിൽ ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തി. ഇതാണ് കമ്മീഷണറെ സ്ഥാനത്തുനിന്നും മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

​.     ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: കേസിൽ കൃത്യമായ അന്വേഷണം നടത്താത്തതിനും കൃത്യമായ വകുപ്പുകൾ ചുമത്തുന്നതിൽ വീഴ്ച വരുത്തിയതിനും ചേരാനല്ലൂർ സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം തന്നെ സസ്പെൻഡ് ചെയ്തിരുന്നു.

​.      പോലീസും സർക്കാരും നിലവിൽ സ്വീകരിച്ച നടപടികളിൽ തൃപ്തിയുണ്ടെങ്കിലും, നിയമത്തിലെ പരിമിതികൾ കാരണം പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കുമോ എന്ന ആശങ്ക അപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പങ്കുവെച്ചു.

​      സിറ്റി കമ്മീഷണർക്ക് പുറമെ അന്വേഷണ വീഴ്ച വരുത്തിയ സെൻട്രൽ എ.സി.പി, ഡി.സി.പി തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്നും നടപടിയെടുക്കണമെന്നുമാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം

NDR news
28 Oct 2026 02:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents