headerlogo
recents

ചേരാനല്ലൂർ വാഹനാപകട കേസിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ചേരാനല്ലൂരിലുണ്ടായ വാഹനാപകട കേസിൽ രണ്ടാം പ്രതിയും വാഹന ഉടമയുമായ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

 ചേരാനല്ലൂർ വാഹനാപകട കേസിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ അറസ്റ്റ്  ഹൈക്കോടതി തടഞ്ഞു
avatar image

NDR news

29 Oct 2026 01:05 PM

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി ഇടക്കാലത്തേക്ക് തടഞ്ഞു. ജഡ്ജി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ്, ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.എന്നാൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ ജഡ്ജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

​.     അന്വേഷണത്തോട് സഹകരിക്കുന്ന ഒരു സിറ്റിംഗ് ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.​പൊതുബോധത്തിന് കീഴടങ്ങാൻ കോടതിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി.​ജഡ്ജിയുടെ മകൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത് വാഹനത്തിന്റെ ഉടമസ്ഥൻ എന്ന നിലയിലാണ് ജഡ്ജിയെ കേസിൽ പ്രതിചേർത്തത്. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ നിയമപരമായ പരിശോധനയിലാണ്.

NDR news
29 Oct 2026 01:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents