headerlogo
recents

രാത്രി 11 മുതൽ രാവിലെ 5 വരെ ഇനി ട്രെയിനിൽ മൊബൈൽ ചാർജിങ് പാടില്ല.

രാത്രി 11 മുതൽ പുലർച്ചെ 5 വരെ ട്രെയിനുകളിൽ മൊബൈൽ, ലാപ്ടോപ്പ്ചാർജിംഗ് അനുവദിക്കില്ല; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി റെയിൽവേ .

 രാത്രി 11 മുതൽ രാവിലെ 5 വരെ ഇനി ട്രെയിനിൽ മൊബൈൽ ചാർജിങ് പാടില്ല.
avatar image

NDR news

29 Oct 2026 07:25 AM

ന്യൂഡൽഹി: യാത്രക്കിടയിൽ ട്രെയിനിൽ ഫോൺ, ലാപ് ടോപ്പ് ചാര്‍ജ് ചെയ്യുന്നതിന് നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവെ. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം . മൊബൈൽ ചാർജിംഗ് പോയിന്റുകൾ നിർബന്ധമായും ഓഫ് ചെയ്യണമെന്ന് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകി.   

.   ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നുണ്ടോ എന്ന് പരിശോധനകളിൽ ഉറപ്പു വരുത്തും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോടും സൂപ്പർവൈസർമാരോടും മിന്നൽ പരിശോധന നടത്താനും നിർദേശം . അടുത്തിടെ ട്രെയിനിൽ ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരന്‍റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചിൽ കറുത്ത പുക പടർന്ന സംഭവത്തെ തുടർന്നാണ് നടപടി. രാത്രികാലങ്ങളിലെ ആറു മണിക്കൂർ സമയപരിധിയിൽ എല്ലാ കോച്ചുകളിലെയും മൊബൈൽ ചാർജിംഗ് പോയിന്റുകൾ സ്വിച്ച് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ റെയിൽവേ ബോർഡ് സോണൽ റെയിൽവേകൾക്ക് നിർദേശം നൽകി. ഇതിനായി ജീവനക്കാർക്ക് ആവശ്യമായ ബോധവൽക്കരണവും പരിശീലനവും നൽകും. ഇതോടൊപ്പം, റെയിൽവേ ഉദ്യോഗസ്ഥരോടും സൂപ്പർവൈസർമാരോടും തുടർച്ചയായി മിന്നൽ പരിശോധനകൾ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 

.     ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് തന്നെ ഓഫ് ചെയ്യുന്നുണ്ടോ എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തും. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടാകുന്ന ഏത് വീഴ്ചയ്ക്കെതിരെയും ബോർഡ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെയിനുകളിൽ രാത്രികാലങ്ങളിൽ ചാർജിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമം 2014 ജൂൺ 19-നാണ് റെയിൽവേ ആദ്യം കൊണ്ടുവരുന്നത്. ബെംഗളൂരു-ഹസൂർ സാഹിബ് നന്ദേഡ് എക്സ്പ്രസ്സിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി മുന്നോട്ടു വെച്ച ശിപാർശയെ തുടർന്നായിരുന്നു ഈ തീരുമാനം.2021 മാർച്ചിൽ, ഈ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത റെയിൽവേ വീണ്ടും ഊന്നിപ്പറഞ്ഞു. ആ വർഷം മാർച്ച് 16 മുതൽ വെസ്റ്റേൺ റെയിൽവേ ചാർജിംഗ് പോയിന്റുകളിലേക്കുള്ള നിയന്ത്രിത സമയങ്ങളിൽ വൈദ്യുതി വിച്ഛേദിക്കാൻ തുടങ്ങി.രാത്രി 11 മുതൽ പുലർച്ചെ 5 വരെ ചാർജിംഗ് പോയിന്റുകൾ ലഭ്യമാകില്ല എന്നതിനാൽ, രാത്രി യാത്ര ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ ഫോണുകളും മറ്റ് അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.

NDR news
29 Oct 2026 07:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents