headerlogo
recents

സുപ്രീം കോടതിയിൽ പ്രീയ വർഗ്ഗീസിന് അനുകൂലമായ നിരീക്ഷണം.

കണ്ണൂർ സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വാദം പൂർത്തിയായി.

 സുപ്രീം കോടതിയിൽ പ്രീയ വർഗ്ഗീസിന് അനുകൂലമായ നിരീക്ഷണം.
avatar image

NDR news

29 Oct 2026 08:39 AM

ന്യൂഡൽഹി: പ്രിയ വർ​ഗീസിന്റെ കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വാദം പൂർത്തിയായി . അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചശേഷമുള്ള ​ഗവേഷണ കാലയളവ് അധ്യാപകപരിചയമായി കണക്കിലെടുക്കാൻ കഴിയില്ലെന്നായിരുന്നു യുജിസി വാദം. ഇതിനെതിരേയാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.

 ഇനി വിശദമായ വാദം എഴുതിനൽകാൻ കക്ഷികൾക്ക് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദംകേട്ടത്.

കേസിൽ പ്രിയ വർ​ഗീസിന് അനുകൂലമായ നിരീക്ഷണങ്ങളാണ് സുപ്രീംകോടതിയിൽനിന്നുണ്ടായത്. പിഎച്ച്ഡി ലഭിച്ചശേഷം എട്ടുവർഷം പ്രവൃത്തിപരിചയം എന്നല്ല അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള യോ​ഗ്യതയായി സർവകലാശാല പറഞ്ഞിരുന്നില്ല. പ്രിയ അവധിയെടുത്തല്ല ​ഗവേഷണം നടത്തിയതെന്ന് സർവകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. യോ​ഗ്യതയുണ്ടെങ്കിൽ പ്രിയ വർ​ഗീസ് സ്ഥാനത്ത് തുടരുമെന്നും ഇല്ലെങ്കിൽ നീക്കുമെന്നരീതിയിലുള്ള നിരീക്ഷണമാണ് സുപ്രീംകോടതിയുടെ ഭാ​ഗത്തുനിന്നുണ്ടായത്. തുടർന്നാണ്പ്രിയയുടെ യോ​ഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി എഴുതി നൽകാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പകർപ്പ് ഹർജിക്കാരനായ ജോസഫ് സ്കറിയയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.

NDR news
29 Oct 2026 08:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents