പി എസ് സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റ് നടന്നു
പി എസ് സി പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൂടാതെ പിഎസ്സി ചെയർമാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
തിരുവനന്തപുരം :.കേരള പി.എസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. ആസൂത്രണ ബോർഡ് ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) നിയമനത്തിനായുള്ള പരീക്ഷയുടെ മൂല്യനിർണ്ണയത്തിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
. പരീക്ഷാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷിനെ കോഴിക്കോട്ടെ വസതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണിത് . പരീക്ഷയുടെ ഓൺ-സ്ക്രീൻ മാർക്കിങ് സിസ്റ്റത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു
. പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ കേസിൽ പ്രതിചേർക്കുകയും നിലവിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സതീഷിന്റെ വിരമിക്കൽ ആനുകൂല്യങ്ങളും സർക്കാർ നേരത്തെ മരവിപ്പിച്ചിരുന്നു.
. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പോലീസ് ആസ്ഥാനത്ത് വിളിപ്പിച്ചു ചോദ്യം ചെയ്തു.

