അശ്രദ്ധമായി വാഹനമോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ഇന്നോവ കാർ അശ്രദ്ധമായി ഓവർ ടേക്ക് ചെയ്തപ്പോൾ ബൈക്ക് യാത്രികരായ ദമ്പതികൾ അത്ഭുതകരമായ രക്ഷപ്പെട്ട സംഭവത്തിലാണ് നടപടി എടുത്തത്
കോട്ടയം: കാളികാവിൽ അശ്രദ്ധമായി ഇന്നോവ കാര്‍ ഓവർ ടേക്ക് ചെയ്ത ഡ്രൈവര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് . ഡ്രൈവര്‍ ബിനോയി സ്റ്റീഫന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിൽ അതിരമ്പുഴ സ്വദേശിയായ ജോമോന്‍ മാത്യുവും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു . കാർ ഒരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികരായ ദമ്പതികൾ അത്ഭുതമായി രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി . ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. ഐഡിപിആര്‍ എന്ന ഡ്രൈവര്‍മാര്‍ക്ക് കൊടുക്കുന്ന ട്രെയ്‌നിംഗ് സെന്ററില്‍ പരിശാലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷമാണ് ഇനി ലൈസന്‍സ് ലഭിക്കുകയുള്ളു.
. സംഭവത്തില്‍ പരാതിയില്ലെന്നാണ് ബൈക്ക് ഓടിച്ചിരുന്ന വ്യക്തി അന്ന് പറഞ്ഞത്. പൊലീസിലും മറ്റും പരാതി ഒന്നും കൊടുത്തിരുന്നില്ല. എന്നാല്‍ സ്വമേധയാ ഇപ്പോള്‍ എംവിഡി ഇടപെട്ടിരിക്കുകയാണ്.

