മുഖ്യമന്ത്രി വി ഡി സതീശൻ ചേരനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വസതിയിൽ സന്ദർശിച്ചു
ഹൈബി ഈഡൻ എംപി, എംഎൽഎ മാരായ ടി ജെ വിനോദ്,മുഹമ്മദ് ഷിയാസ് എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്
കൊച്ചി : ചേരാനല്ലൂരിൽ അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ ചിറ്റൂരിലെ വസതിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തി.
. .മരണപ്പെട്ട ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു, മകൾ ഭദ്രകീർത്തി എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നേരിൽ കണ്ട് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.എത്ര വലിയ സ്വാധീനമുള്ളവരാണെങ്കിലും നിയമത്തിന് മുന്നിൽ നിന്ന് ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.
. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന തങ്ങളുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതിനല്കി.ഹൈബി ഈഡൻ എം.പി, എൽ.എ.മാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ജയബാലകൃഷ്ണന്റെ വസതിയിൽ എത്തിയിരുന്നു.

