നന്മണ്ടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
നന്മണ്ട 13 പി ഐ ആശുപത്രിക്ക് എതിർ വശം നിർത്തിയിട്ട കാറിനാണ് തീ പിടിച്ചത്
ബാലുശ്ശേരി: നന്മണ്ട 13-ൽ പി.ഐ. ആശുപത്രിക്ക് എതിർവശം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തീപിടിത്തത്തിൽ കാർ ഭാഗികമായി നശിച്ചു. ഇന്ന് നടന്ന സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി

