ചേരനല്ലൂർ അപകടം പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ചേരനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ വസതിയിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .
കൊച്ചി: ചേരാനല്ലൂർ നരഹത്യയിൽ കുറ്റവാളിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ചശേഷമായിരുന്നു പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു.
. കേസിലെ 17കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് സർക്കാർ ഈ അപേക്ഷ സമർപ്പിച്ചത്.
. ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കാൻ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 101 പ്രകാരം ക്രിമിനൽ അപ്പീൽ ആണ് നൽകേണ്ടിയിരുന്നത് എന്നിരിക്കെ സർക്കാർ സാധാരണ ഒരു അപേക്ഷയാണ് സമർപ്പിച്ചത്.

