വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയ നാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലേർട്ട്
കോഴിക്കോട്: വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും. ആറ് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ 4-ാം തീയതി വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

