headerlogo
recents

മാവൂർ–കോഴിക്കോട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

ബൈക്ക് യാത്രികരായ അരീക്കോട് ചീക്കോടിപ്പാറ സ്വദേശികളായ ഷബീബ് (28), അംന (18) എന്നിവർക്കാണ് പരിക്കേറ്റത്.

 മാവൂർ–കോഴിക്കോട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
avatar image

NDR news

02 Nov 2026 12:49 PM

കോഴിക്കോട്: മാവൂർ–കോഴിക്കോട് റോഡിൽ കൽപ്പള്ളി കോളക്കോട് വളവിൽ കാറും രണ്ട് ഇരുചക്രവാഹനങ്ങളും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അരീക്കോട് ചീക്കോടിപ്പാറ സ്വദേശികളായ ഷബീബ് (28), അംന (18) എന്നിവർക്കാണ് പരിക്കേറ്റത്.

.      ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ പിന്നാലെയെത്തിയ ബൈക്ക് കാറിലിടിക്കുകയായിരുന്നു. ഇതിന് പിന്നാലെയെത്തിയ ബുള്ളറ്റ് ബൈക്കും അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ ഇടിച്ചു. തുടർന്ന് ബുള്ളറ്റിന് പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് ബുള്ളറ്റിന്റെ പിൻഭാഗത്തും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് ബസിനുള്ളിലേക്ക് കയറിപ്പോയി.

.      ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.     അപകടത്തിൽ ബുള്ളറ്റ് പൂർണമായും തകർന്നു. ബൈക്കിന്റെയും കാറിന്റെയും പിൻഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

.       അപകടത്തെ തുടർന്ന് മാവൂർ–കോഴിക്കോട് റോഡിൽ ഏറെനേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ മാവൂർ പൊലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

NDR news
02 Nov 2026 12:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents