headerlogo
recents

ഈ മാസം വെള്ള കാർഡിന് ആറ് കിലോ വീതം അരി

സംസ്ഥാനത്തെ വെള്ളക്കാർഡ് ഉടമകൾക്ക് നവംബർ മാസം 6 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും വിതരണം ചെയ്യുന്നതാണ്.

 ഈ മാസം വെള്ള കാർഡിന് ആറ് കിലോ വീതം അരി
avatar image

NDR news

03 Nov 2026 12:57 PM

തിരുവനന്തപുരം:സംസ്ഥാനത്തെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി നവംബറില്‍ ആറ് കിലോഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 10.90 രൂപ നിരക്കിലാണ് നല്‍കുക. കഴിഞ്ഞ മാസം നാല് കിലോഗ്രാമാണ് നല്‍കിയത്.

.     ഇതേനിരക്കില്‍ രണ്ടുകിലോ ഗ്രാം അരിയാണ് ബ്രൗണ്‍ കാര്‍ഡിനുള്ള വിഹിതം. നീല വെള്ള ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സ്‌പെഷ്യല്‍ വിഹിതമായി മൂന്ന് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും. നീല, വെള്ള കാര്‍ഡ് കാര്‍ഡുകള്‍ക്ക് നാല് കിലോ വരെയും ബ്രൗണ്‍ കാര്‍ഡിന് ഒരു കിലോഗ്രാം ആട്ട കിലോഗ്രാമിന് പതിനേഴ് രൂപ നിരക്കില്‍ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും.

.      2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്

NDR news
03 Nov 2026 12:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents