headerlogo
recents

ഗുരുവായൂർ ക്ഷേത്രത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ചെലവേറും

ഗുരുവായൂരില്‍ കലാക്കാരൻമാർ അരങ്ങേറ്റത്തിന് ഉപയോഗിക്കുന്ന ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങളുടെ വാടക ഇരട്ടിയാക്കി വർദ്ധിപ്പിച്ചു.

 ഗുരുവായൂർ ക്ഷേത്രത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ചെലവേറും
avatar image

NDR news

04 Nov 2026 12:39 PM

ഗുരുവായൂർ: 

ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കു ന്നതിനുള്ള വാടക ഒരു മണിക്കൂറിന്റെ സ്ലോട്ടിന് 5,900ല്‍ നിന്ന് 11,800 ആയി വര്‍ധിപ്പിച്ചു. പരിപാടികള്‍ക്ക് അനുവദിച്ചിരുന്ന സമയം ഒന്നര മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറച്ചു.

.     2027 ജനുവരി 1 മുതല്‍ പുതിയ നിരക്ക് ബാധകമാകും. രണ്ട് മാസം മുന്‍പ് നേരിട്ടെത്തി വേണം ബുക്ക് ചെയ്യേണ്ടത്. ഒരേ സ്ലോട്ടിന് ഒന്നിലധികം അപേക്ഷകരു ണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് അനുമതി നല്‍കുക.നൃത്തസംഘങ്ങള്‍ക്കും കലാകാരന്മാര്‍ക്കും പുതിയ നിരക്ക് അധിക സാമ്പത്തിക ബാധ്യതയാകും.

NDR news
04 Nov 2026 12:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents