headerlogo
recents

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണും ലഹരി വസ്തുക്കളും പിടിച്ചെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഒരു തടവുകാരനിൽ നിന്ന് ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

 കണ്ണൂർ സെൻട്രൽ ജയിലിൽ  മൊബൈൽ ഫോണും ലഹരി വസ്തുക്കളും പിടിച്ചെടുത്തു
avatar image

NDR news

04 Nov 2026 02:45 PM

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിൽ തുടർച്ചയായി മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജയിലിനുള്ളിൽ നടത്തിയ വിവിധ റെയ്ഡുകളിൽ മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ, ചാർജറുകൾ, ഹാഷിഷ് ഓയിൽ എന്നിവ അധികൃതർ കണ്ടെടുത്തു.

.    ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടാം ബ്ലോക്കിന്റെ പുറകുവശത്ത് കല്ലുകൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു റെഡ്മി (Redmi) സ്മാർട്ട്‌ഫോൺ, 2 പവർ ബാങ്കുകൾ, ഒരു ചാർജർ, 3 ഡാറ്റാ കേബിളുകൾ എന്നിവ പിടിച്ചെടുത്തു. ജയിലിലെ ആറാം ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ ഒരു തടവുകാരന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്

.     ജയിൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

NDR news
04 Nov 2026 02:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents