headerlogo
recents

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പിന്റെ അംബാസിഡർമാർ

വനം വകുപ്പിന്റെ ജനസമ്പർക്കം മെച്ചപ്പെടുത്തുന്നതിനാണ് അംബാസഡർമാരെ നിയമിച്ചത്.

 പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പിന്റെ അംബാസിഡർമാർ
avatar image

NDR news

04 Nov 2026 09:35 PM

തിരുവനന്തപുരം :ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനേയും സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി നിയമിച്ചു. വനം വകുപ്പും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണിത്

.     പൊതുജനങ്ങളിൽ വന സംരക്ഷണം, വന്യജീവി സംരക്ഷണം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് പ്രധാന ലക്ഷ്യം. വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിലെല്ലാം ഇരുവരും പങ്കാളികളാകും. വനം വകുപ്പ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡർമാരായി നിയമിച്ചിരിക്കുന്നത്.

NDR news
04 Nov 2026 09:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents