headerlogo
recents

റാഗിംഗ് തടയുന്നതിന് സിദ്ധാർത്ഥൻ ആപ്പ്

റാഗിംഗ് വിവരങ്ങൾ രഹസ്യമായി അറിയിക്കുന്നതിനും സഹായം തേടുന്നതിനുമുള്ള സിദ്ധാർത്ഥൻ സ്റ്റുഡൻസ് വെൽഫെയർ ആപ്പ് ഇന്ന് പുറത്തിറക്കും

 റാഗിംഗ് തടയുന്നതിന് സിദ്ധാർത്ഥൻ ആപ്പ്
avatar image

NDR news

04 Nov 2026 09:18 AM

തിരുവനന്തപുരം:റാഗിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്ന 'സിദ്ധാർഥൻ സ്‌റ്റുഡൻ്റ് വെൽഫെയർ ആപ്പ്' സർക്കാർ ഇന്ന് പുറത്തിറക്കും. പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനെത്തുടർ ന്ന് ആത്മഹത്യചെയ്ത തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥൻ്റെ പേരിലാണു റാഗിങ് വിരുദ്ധനിയമവും വിദ്യാർഥികൾക്ക് സഹായകമാകുന്ന മൊബൈൽ ആപ്ലിക്കേഷനും ഒരുക്കിയിട്ടുള്ളത്. 

.     ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹകരണ ത്തോടെയാണ് ആപ്പും വെബ്സൈറ്റും വികസിപ്പിച്ചത്.

.     വിദ്യാർഥികൾക്ക് സ്വന്തം പേരിലോ സഹപാഠികൾ ക്കുവേണ്ടിയോ ആപ്പിലൂടെ പരാതി നൽകാം. എഴുത്തായോ, ശബ്ദ സന്ദേശമായോ വിവരങ്ങൾ കൈമാറാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനു തൂഫാൻ സ്ക്വാഡുകളുമായും ആപ്പിനെ ബന്ധിപ്പിച്ചിട്ടുണ്ട്

NDR news
04 Nov 2026 09:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents