headerlogo
recents

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി

വിചാരണ പൂർത്തിയാക്കാൻ കാത്തിരിക്കാതെമോട്ടോർ വാഹന വകുപ്പ് ലൈസൻസ് റദ്ദാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു

 മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി
avatar image

NDR news

05 Nov 2026 06:58 AM

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കരുത്. മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം അപൂര്‍വമായാണ് അധികൃതര്‍ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

.     കുന്നംകുളത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ലൈസന്‍സും അനുബന്ധ രേഖകളും ഉടന്‍ തന്നെ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ലൈസന്‍സ് റദ്ദാക്കുന്നത് ഉറപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

.     മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്ന സംഭവത്തില്‍ പ്രാഥമിക തെളിവ് ഉണ്ടെങ്കില്‍ ലൈസന്‍സ് അതോറിറ്റി അടിയന്തരമായി ഇടപെടണം..

NDR news
05 Nov 2026 06:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents