അഗ്നിവീറുകളുടെസേവന കാലാവധി 2 വർഷം കൂടി നീട്ടി.
സേനകളുടെ ശുപാർശപ്രകാരം കേന്ദ്ര സർക്കാർ അഗ്നിവീറുകളുടെ സേവന കാലാവധി 2 വർഷം കൂടി നീട്ടുകയും എല്ലാവർക്കും സ്ഥിരം നിയമനത്തിന് അവസരം നല്കാനും തീരുമാനിച്ചു.
ന്യൂഡൽഹി: അഗ്നിവീറുകളുടെ സേവന കാലാവധി 2 വർഷം കൂടി നീട്ടാനും തുടർന്ന് ഇവർക്ക് സ്ഥിര നിയമനത്തിന് അവസരം ഒരുക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ 2022-ൽ അഗ്നിവീറുകളായ 18,300-ലധികം പേർ കാലാവധി തികച്ച് ഡിസംബർ 31-ന് പുറത്തുപോകാനിരിക്കെയാണ് സേനകളുടെ ശുപാർശ കേന്ദ്രം അംഗീകരിച്ചത്. കാലാവധി പൂർത്തിയാകുമ്പോൾ മികവ് തെളിയിക്കുന്ന 25% സ്ഥിര നിയമനം എന്ന നിലവിലെ വ്യവസ്ഥ തുടരുന്നതിനൊപ്പം, സ്ഥിര നിയമനം ലഭിക്കാത്ത 75% പേർക്ക് 2 വർഷത്തെ അധിക സേവനത്തിന് അവസരം നൽകും. അതിനുശേഷം താൽപര്യവും യോഗ്യതയുമുണ്ടെങ്കിൽ ഇവരെയും സ്ഥിരം സൈനികരാക്കാം. 2 വർഷത്തെ അധിക സേവന കാലത്ത് ഉയർന്ന ശമ്പളവും മെച്ചപ്പെട്ട സേവാനിധി പാക്കേജും ലഭിക്കും. അതേസമയം, 4 വർഷത്തെ സേവനത്തിനു ശേഷം സ്ഥിര നിയമനം കിട്ടുന്നവർക്ക് പിന്നിലായിരിക്കും ഇവരുടെ സീനിയോറിറ്റി. ഇതോടെ, കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംസ്ഥാന സർക്കാരുകളിലും അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം റദ്ദാക്കും

