കെഎസ്ആർടിസി വെറ്റ്ലീസ് ബസുകൾ സർവീസ് തുടങ്ങി
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വച്ച് ഗതാഗത മന്ത്രി സി പി ജോൺ വെറ്റ് ലീസ് ബസുകളുടെ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് (Wet Lease) വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകളാണ് സർവീസിനായി നിരത്തിലിറക്കിയിരിക്കുന്നത്. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഈ പദ്ധതിയിൽ രണ്ട് എസി ബസുകളും മൂന്ന് നോൺ എസി ബസുകളുമാണ് ഉൾപ്പെടുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വെച്ച് ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഈ സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
. ഇതിൽ എസി ബസുകൾ തിരുവനന്തപുരം സെൻട്രൽ - പാലക്കാട് റൂട്ടിലായിരിക്കും ഓടുക. രാത്രി 12.30-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ 9.40-ന് പാലക്കാട് എത്തും. മടക്കയാത്ര ഉച്ചയ്ക്ക് 1.45-ന് പാലക്കാട് നിന്ന് ആരംഭിച്ച് രാത്രി 11.45-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ടിക്കറ്റ് നിരക്ക് 467 രൂപ.
. നോൺ എ സി ബസുകളിൽ രണ്ടെണ്ണം പാലക്കാട്ടേക്ക് പർവീസ് നടത്തും. രാവിലെ 7.30-ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച് വൈകിട്ട് 5.15-ന് പാലക്കാട് എത്തും. മടക്കയാത്ര രാത്രി 10.45-ന് പാലക്കാട് നിന്ന് പുറപ്പെടും. ടിക്കറ്റ് നിരക്ക് 411 രൂപ. നോൺ എ സി ബസിൽ ഒരെണ്ണം അമൃതയിലേക്ക് സർവീസ് നടത്തും.ദിവസവും രാവിലെ 5.15-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് പകൽ 11.30-ന് അമൃതയിൽ എത്തും. തിരികെ ഉച്ചയ്ക്ക് 1.20-ന് പുറപ്പെട്ട് രാത്രി 8 മണിയോടെ തിരുവനന്തപുരത്ത് സർവീസ് അവസാനിക്കും. ടിക്കറ്റ് നിരക്ക് 276 രൂപ.
ഈ ബസുകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിലാണ് ബസുടമകൾക്ക് വാടക നൽകുന്നത്.ബസിന്റെ ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണികൾ, ഡ്രൈവറുടെ ശമ്പളം എന്നിവയെല്ലാം ബസുടമയാണ് വഹിക്കേണ്ടത്.ടിക്കറ്റ് നൽകുന്ന കണ്ടക്ടർ കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരിക്കും, കൂടാതെ യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന കളക്ഷൻ തുക പൂർണ്ണമായും കെ.എസ്.ആർ.ടി.സിക്ക് ലഭിക്കും.

