headerlogo
recents

വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് ജീവിത പങ്കാളിയായി സന്ദീപ്

അച്ഛനും അമ്മയും സഹോദരങ്ങളും അടക്കം 9 പേർ നഷ്ടപ്പെട്ട ശ്രുതി സുരേഷും റവന്യൂ വകുപ്പിൽ ഒപ്പം ജോലി ചെയ്യുന്ന സന്ദീപ് ശങ്കരനുമായിട്ടുള്ള വിവാഹം ഇന്ന് ഗുരുവായൂരിൽ നടന്നു

 വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് ജീവിത പങ്കാളിയായി സന്ദീപ്
avatar image

NDR news

07 Nov 2026 01:11 PM

ഗുരുവായൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെയും കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതി സുരേഷിന്റെ വിവാഹം ഇന്ന് (2026 നവംബർ 7) ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് നടന്നു. വയനാട് കളക്ടറേറ്റിലെ റവന്യൂ വകുപ്പ് ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപ് ശങ്കരനാണ് ശ്രുതിയുടെ വരൻ.ഗുരുവായൂർ ക്ഷേത്ര കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ വെച്ചായിരുന്നു താലിചാർത്ത് ചടങ്ങുകൾ നടന്നത്.

.     മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മുൻ റവന്യൂ മന്ത്രി കെ. രാജനാണ് വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയതും മേൽനോട്ടം വഹിച്ചതും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

.    ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിക്ക് സ്വന്തം മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയും വീടും നഷ്ടപ്പെട്ടിരുന്നു. ആ വലിയ ആഘാതത്തിൽ തകർന്നുപോയ ശ്രുതിക്ക് താങ്ങായി നിന്നിരുന്ന പ്രതിശ്രുത വരൻ ജെൻസനും തൊട്ടടുത്ത മാസങ്ങളിൽ ഉണ്ടായ ഒരു റോഡ് അപകടത്തിൽ മരണപ്പെട്ടു. തുടർന്ന് മാനസികമായും ശാരീരികമായും തളർന്ന ശ്രുതിക്ക് സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകി ഒപ്പം നിർത്തുക യായിരുന്നു. ദുരന്തങ്ങളുടെ ആ കറുത്ത ദിനങ്ങളെ അതിജീവിച്ച് സന്ദീപിനൊപ്പം പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന ശ്രുതിക്ക് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ ആശംസകൾ നേർന്നത്.

NDR news
07 Nov 2026 01:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents