headerlogo
recents

വടകരയിൽ വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗം സ്ഥിതീകരിച്ചു

വടകര എസ് ബി സ്കൂളിലെ വിദ്യാർത്ഥിക്ക് പനിയും ഛർദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഷിഗെല്ല രോഗം മനസ്സിലായത്.

 വടകരയിൽ  വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗം സ്ഥിതീകരിച്ചു
avatar image

NDR news

07 Nov 2026 12:37 PM

വടകര: വടകരയില്‍ വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.മേപ്പയില്‍ എസ്.ബി. സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു.

.     തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂളിലെ കിണറ്റിലെ വെള്ളം അധികൃതര്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

NDR news
07 Nov 2026 12:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents