റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ട്രൈബ്യൂണല്‍
റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നത് കുറ്റകരമാണെന്നും ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ പറഞ്ഞു
കൊച്ചി: റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ടുതന്നെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍ പറഞ്ഞു.
. മാവേലിക്കര റെയില്‍വെ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ അപേക്ഷ തള്ളിയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.
. ഫ്ളാറ്റ്ഫോമുകളിലേക്ക് പോകുന്നതിന് ഫുട് ഓവര്‍ ബ്രിഡ്ജ് ഉണ്ടെന്നിരിക്കെ അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂവെന്നും റെയില്‍വെ പറഞ്ഞു. സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടം പറ്റുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

