headerlogo
recents

ആറുവരി പാതയിൽ പരിശോധന കർശനമാക്കുന്നു.

ദേശീയ പാതയിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പരിശോധന കർശനമാക്കാൻ തീരുമാനിച്ചു.

 ആറുവരി പാതയിൽ പരിശോധന കർശനമാക്കുന്നു.
avatar image

NDR news

10 Nov 2026 07:40 AM

തിരൂരങ്ങാടി: ആറുവരിപ്പാതയിൽ തോന്നിയതുപോലെ വാഹനമോടിക്കുന്നവർക്ക് ഇനി പിടിവീഴും. ജില്ലയിൽ മോട്ടോർവാഹന വകുപ്പ് ആറുവരിപ്പാതയിൽ 24 മണിക്കൂറും പരിശോധന ആരംഭിച്ചു. പുതിയ പാതയിൽ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്.

.    റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും റോഡിലെ നിയമലംഘനങ്ങൾ തടയാനുമാണ് പരിശോധന. ഒരു എം.വി.ഐ.യും രണ്ട് എ.എം.വി.ഐ.മാരും ഉൾപ്പെടുന്ന മൂന്ന് സ്‌ക്വാഡുകളായാണ് രാമനാട്ടുകര മുതൽ പൊന്നാനി കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയത്.

.     ആറുവരിപ്പാതയിലെ എക്‌സിറ്റ്-എൻട്രി ഭാഗങ്ങളിലൂടെ തെറ്റായ രീതിയിലുള്ള പ്രവേശനം, ആറുവരിപ്പാതയിൽ വാഹനങ്ങൾ നിർത്തിയിടുക, തെറ്റായ ലെയ്ൻ ട്രാഫിക്, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.എക്‌സിറ്റിലൂടെ ആറുവരിപ്പാതയിലേക്ക് പ്രവേശിച്ച ഏഴ് വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചു. പിഴ ചുമത്താനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള ശുപാർശ നൽകി.

.   ആറുവരിപ്പാതയിൽ വാഹനം കേടാകുന്നവർക്കും മറ്റ് അടിയന്തര സാഹചര്യങ്ങളിൽപ്പെടുന്ന യാത്രക്കാർക്കും സേവനങ്ങളുമായി മോട്ടോർവാഹന വകുപ്പ് ദേശീയപാതയിൽ ഉണ്ടാകും.

NDR news
10 Nov 2026 07:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents