headerlogo
recents

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ഓട്ടോ ടാക്സി പണിമുടക്ക്

ഓട്ടോ - ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത തൊഴിലാളി യൂണിയനുകളാണ് നാളത്തെ പണിമുടക്ക് നടത്തുന്നത് .

 ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ  ഓട്ടോ ടാക്സി പണിമുടക്ക്
avatar image

NDR news

11 Nov 2026 10:02 AM

തിരുവനന്തപുരം:സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഓട്ടോ ടാക്സി പണിമുടക്ക് നവംബർ 12 വ്യാഴാഴ്ച നടക്കും. ഇന്ന് (നവംബർ 11, ബുധനാഴ്ച) അർധരാത്രിയാണ് പണിമുടക്ക് ആരംഭിക്കുക. 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ അറിയിച്ചിരിക്കുന്നത്. ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

.     ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. നാലുവർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചെന്നും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹനങ്ങളുടെ പരിശോധനാ ഫീസ് എന്നിവ ഉയർന്നെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.

NDR news
11 Nov 2026 10:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents